കോഴിക്കോട്: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയില്‍ തൊണ്ടിമ്മല്‍ സ്വദേശി ജിജുവിനെയാണ് അറസ്റ്റ് ചെയ്തത്. മാതാവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ഗര്‍ഭിണിയായ പെണ്‍കുട്ടി മൊഴി നല്‍കിയത്.
തിരുവമ്പാടി സ്വദേശിനിയായ 16 കാരിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന തൊണ്ടിമ്മല്‍ മുണ്ടോംകുഴിയില്‍ ജിജുവിനെയാണ് പോസ്‌കോ ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. 16 കാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാവ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതി മാതാവ് ജോലിക്ക് പോവുന്ന സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയത്. മാസങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു .ഭീഷണി കാരണം പെണ്‍കുട്ടി വിവരം പുറത്തറിയിച്ചിരുന്നില്ല. സി ഐ ടി എ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
