പെരിന്തല്‍മണ്ണ: പോളിടെക്നിക്കില്‍ എസ് എഫ് എെ- എം എസ് എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എസ് എഫ് എെ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇതേ തുടര്‍ന്ന് എംഎസ് എഫ് പ്രവര്‍ത്തകര്‍ പാലക്കാട്- കോഴിക്കോട് ദേശീയ പാത ഉപരോധിക്കുകയാണ്.
അങ്ങാടിപ്പുറം പോളിടെക്നിക് എസ്എഫ്െഎ - എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. എംഎസ്എഫ് സ്ഥാപിച്ച കൊടിമരം എസ് എഫ് െഎക്കാര്‍ മാറ്റിയെന്നാരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ ക്യാംപസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ഇതില്‍ ലീഗ് പ്രവര്‍ത്തകരും പങ്കെടുത്തതായാണ് എസ് എഫ് െഎയുടെ ആരോപണം.
മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് എസ് എഫ് െഎ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലേക്ക് മാര്‍ച്ച് നടത്തി. പെരിന്തല്‍ മണ്ണയിലെ ലീഗ് നിയോജകമണ്ഡലം ഓഫീസ് പൂര്‍ണമായും അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതില്‍ നാല് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
