Asianet News MalayalamAsianet News Malayalam

സ്വവര്‍ഗ ലൈംഗികത: വിധി കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്

'മനുഷ്യ പ്രകൃതിയുടെ സ്വാഭാവിക ഘടനയ്ക്ക് വിരുദ്ധമാണ് സ്വവര്‍ഗ ലൈംഗികത. അതുകൊണ്ടുതന്നെ  മനുഷ്യസമൂഹത്തെയും പൊതുവെ അംഗീകരിക്കപ്പെട്ട കുടുംബ വ്യവസ്ഥയെും തകര്‍ത്തു കളയുന്നതാണ് ഇത്തരമൊരു പ്രവണത'-അദ്ദേഹം പറഞ്ഞു. 
 

shaikh mohammed karakkunnu on supreme court decision on repeal article 377
Author
Thiruvananthapuram, First Published Sep 7, 2018, 3:54 PM IST

തിരുവനന്തപുരം: സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമല്ലാതാക്കുന്ന സുപ്രീംകോടതി വിധി കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്. സുപ്രീം കോടതി വിധിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് കാരക്കുന്ന്.

'മനുഷ്യ പ്രകൃതിയുടെ സ്വാഭാവിക ഘടനയ്ക്ക് വിരുദ്ധമാണ് സ്വവര്‍ഗ ലൈംഗികത. അതുകൊണ്ടുതന്നെ  മനുഷ്യസമൂഹത്തെയും പൊതുവെ അംഗീകരിക്കപ്പെട്ട കുടുംബ വ്യവസ്ഥയെും തകര്‍ത്തു കളയുന്നതാണ് ഇത്തരമൊരു പ്രവണത'-അദ്ദേഹം പറഞ്ഞു. 

ഓരോ വ്യക്തിക്കും തന്‍റെ മേല്‍ പൂര്‍ണമായ ഉടമാവകാശമുണ്ടെന്നതും സ്വന്തം ജീവിതത്തെ ഇഷ്ടമുള്ളത് പോലെ നയിക്കാമെന്നതും ശരിയായ തത്വമല്ലെന്ന് കാരക്കുന്ന് പറയുന്നു.

'സമൂഹത്തിന്‍റെ ആരോഗ്യകരമായ പോക്കിനെ ഇല്ലാതെയാക്കാനും ദോഷകരമായ അവസ്ഥയിലേക്ക് എത്തിക്കാനുമാണ് ഈ വിധി കാരണമാകുക. സദാചാര ബോധത്തെയും സാന്മാര്‍ഗിക മൂല്യങ്ങളെയും തകര്‍ക്കുന്ന വിധിയാണിത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


 

Follow Us:
Download App:
  • android
  • ios