സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ ശാന്തി ബിജിപാല്‍ അന്തരിച്ചു. 36 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 10 ദിവസം മുമ്പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്‌ത്രക്രിയ നടത്തിയിരുന്നു. വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്ന് വൈകുന്നേരം 4.10 നായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ.