ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും 68 ലേക്ക് താഴ്ന്നു.
ദില്ലി: ഓഹരി വിപണികള് കനത്ത നഷ്ടത്തില് വ്യാപാരം അവസാനിപ്പിച്ചു. സെന്സെക്സ് 300 പോയന്റ് നഷ്ടത്തില് 34,848 ലും നിഫ്റ്റി 86 പോയന്റ് താഴ്ന്ന് 10,596 ലുമാണ് ക്ലോസ് ചെയ്തത്. കര്ണാടക രാഷ്രീയ പ്രതിസന്ധി അവസാനിക്കാത്തതും രാജ്യാന്തര വിപണിയില് ക്രൂഡോയില് വില ഉയരുന്നതുമാണ് നഷ്ടത്തിന് കാരണം. ഡോളറുമായുള്ള വിനിമയത്തില് രൂപ വീണ്ടും 68 ലേക്ക് താഴ്ന്നു. 31 പൈസയുടെ നഷ്ടത്തോടെ 68 രൂപ ഒരു പൈസയിലാണ് വിനിമയം.
