കൊച്ചി: കാത്തിരിപ്പിന്റെ 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടത്തില്‍പ്പെട്ട ആരോഗ്യ അണ്ണ എന്ന വള്ളത്തിലെ 6 തൊഴിലാളികളും കരക്കെത്തിയത്. രാത്രി 12.30ഓടെയാണ് നീണ്ടകരയിലെത്തിച്ചത്.
അപകടം നടന്നതിന് സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത് നേവിയുടെ സംഘം സഹായവുമായി എത്തിയിരുന്നതായി രക്ഷിച്ച ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വള്ളവും രാത്രിതന്നെ കരക്കെത്തിച്ചു. ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
