അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥി
മുംബൈ: മഹാരാഷ്ട്ര പാൽഘർ ലോകസഭ ഉപതെരഞ്ഞെടുപ്പില് ശിവസേന ഒറ്റക്ക് മത്സരിക്കും. അന്തരിച്ച ബിജെപി എംപി ചിന്താമന് വന്ഗയുടെ മകന് ശിവസേനയുടെ സ്ഥാനാര്ത്ഥി. ശ്രീനിവാസ വന്ഗ നാമനിര്ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ശിവസേന വൃത്തങ്ങൾ അറിയിച്ചു.
ചിന്തമൻ വനഗയുടെ നിര്യാണത്തെ തുടർന്ന് പാൽഘർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചിതാമൻ വൻഗയുടെ കുടുംബം കഴിഞ്ഞ ദിവസമാണ് ബിജെപിവിട്ട് ശിവസേനയില് ചേര്ന്നത്. ചിന്താമൻ വനഗയുടെ ഭാര്യ ജയശ്രീ, മക്കളായ ശ്രീനിവാസ്, പ്രഫുല്ല എന്നിവരാണ് ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ ശിവസേനയിൽ ചേർന്നത്.
ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കുമ്പോള് വനഗ കുടുംബത്തിന്റെ ശിവസേനാ പ്രവേശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
