ഷിക്കാഗോ: പറന്നുയര്‍ന്ന വിമാനം ആകാശചുഴിയില്‍ പെട്ടു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തായ്‌വാനിലെ തായ്‌പേയില്‍ നിന്നും യു എസിലെ ഷിക്കാഗോയിലേയ്ക്കു പോകുകയായിരുന്ന എയര്‍ വിമാനത്തിലാണ് അപകടം സംഭവിച്ചത്. 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. വിമാനം ആകാശച്ചുഴിയില്‍ വീഴുകയായിരുന്നു. ഇതോടെ വിമാനം ആടിയുലയാന്‍ തുടങ്ങി.

യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തിനുള്ളിലെ വസ്തുകള്‍ ചിന്നിച്ചിതറി വീണതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിമാനം ഷിക്കാഗോയില്‍ സുരക്ഷിതമായി ഇറങ്ങി. എന്നാല്‍ 8 ജീവനക്കാരേയും 3 യാത്രക്കാരേയും ആശുപത്രിയിലേയ്ക്കു മാറ്റി. 178 യാത്രക്കാരും 21 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
