പരാതിയില്‍ കേസെടുക്കാനാകില്ല കോടതിയെ സമീപിക്കുമെന്ന് ഷോൺ 

കോട്ടയം: നിഷ ജോസ് കെ മാണിയുടെ പുസ്തകത്തിലെ പരാമർശത്തിനെതിരെ പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോൺ ജോർജ് നൽകിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ കേസെടുക്കാനാകില്ലെന്നും വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പൊലീസ് ഷോണിനെ അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ഷോൺ വ്യക്തമാക്കി. 

രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെയാണ് ഷോൺ ജോർജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നൽകിയത്. പുസ്തകത്തിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഷോണ്‍ ജോര്‍ജിന്‍റെ പരാതി.