തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമനടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കലെത്തി പ്രതിഷേധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന, ബിജു ആന്‍റണി, സജിത് എന്നിവരാണ് സെക്രട്ടേറിയേറ്റിന് ഉള്ളില്‍ കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുകയറി പ്രതിഷേധിക്കാന്‍ ശ്രമിച്ചത്. പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രകടനത്തിന് ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ അല്‍പ സമയത്തിന് ശേഷം വീണ്ടും സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചു. നോര്‍ത്ത് ബ്ലോക്കിന് മുന്നില്‍ എത്തിയ ഇവര്‍ കൈയ്യില്‍ ഓളിപ്പിച്ചിരുന്ന കൊടുകള്‍ ഉയര്‍ത്തി മുദ്രവാക്യം വിളിച്ചത്.