യാത്രയ്ക്ക് ഇടയില്‍  ചൈനീസ് യാത്രവിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്നു ഇതിനെ തുടര്‍ന്ന് പൈലറ്റിനു പരിക്കേറ്റു. എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍ പെട്ടത്

ബീയജിംഗ്: യാത്രയ്ക്ക് ഇടയില്‍ ചൈനീസ് യാത്രവിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്നു. ഇതിനെ തുടര്‍ന്ന് പൈലറ്റിനു പരിക്കേറ്റു. എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഷിചൂന്‍ ഏയര്‍ലെന്‍സിന്‍റെ ബീയജിംഗില്‍ നിന്നും ടിബറ്റിലേക്ക് തിങ്കളാഴ്ച രാവിലെയാണ് വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. 119 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 

സംഭവത്തെക്കുറിച്ച് വിമാനത്തിന്‍റെ പ്രധാന പൈലറ്റ് ലീയു ചൂന്‍ജാന്‍ പറയുന്നത് ഇങ്ങനെ, എന്‍റെ സഹ പൈലറ്റിന്‍റെ ശരീരത്തിന്‍റെ പകുതി ഭാഗം ശരിക്കും പുറത്തായിരുന്നു. അദ്ദേഹം സീറ്റ് ബെല്‍ട്ട് ഇട്ടത് കൊണ്ട് മാത്രമാണ് പുറത്തേക്ക് പറന്നുപോകാതിരുന്നത്. 3,0000 അടി ഉയരത്തില്‍ വിമാനം നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരെ സുരക്ഷിതമാക്കി വിമാനം അടിയന്തര ലാന്‍റിംഗ് നടത്തിയ ക്യാപ്റ്റനോട് ഷിചൂന്‍ ഏയര്‍ലെന്‍സ് നന്ദി പറഞ്ഞ് പ്രത്യേക അഭിനന്ദന സന്ദേശം ഇറക്കി.

വിമാനത്തിന്‍റെ വിന്‍ഡോ തകര്‍ന്നതോടെ ഫൈ്‌ലറ്റ് കണ്‍ട്രോള്‍ യൂണിറ്റിനും ചില കേടുപാടുകള്‍ സംഭവിച്ചു. ചില യന്ത്രഭാഗങ്ങള്‍ തകര്‍ന്ന് വിന്‍ഡോയിലൂടെ പുറത്തേയ്ക്കു പോയി.കാബിന്‍റെ വിന്‍ഡോ തുറന്നതിനെ തുടര്‍ന്ന് 1990 ല്‍ 23,000 അടി ഉയരത്തില്‍ നിന്ന് പൈലറ്റ് പുറത്തേയ്ക്കു പറന്നു പോയിരുന്നു.