തന്നെ ജനങ്ങള്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറ്റുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നടന്നില്ല. എന്നാല്‍ ഇതവസാനമല്ലെന്നും രാഷ്ട്രീയത്തില്‍ ജയപരാജയങ്ങള്‍ സാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരു: വീണ്ടും കര്‍ണ്ണാടക മുഖ്യമന്ത്രിയാകുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യാഴാഴ്ച കര്‍ണാടകയിലെ ഹാസനില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം സിദ്ധരാമയ്യ പ്രകടിപ്പിച്ചത്. ജനങ്ങളുടെ അനുഗ്രഹത്താല്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ മേയില്‍ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് സിദ്ധരമായ്യയുടെ പുതിയ പ്രതികരണം. ഇതു തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പ് എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യ പറഞ്ഞത്.

തന്നെ ജനങ്ങള്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറ്റുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നടന്നില്ല. എന്നാല്‍ ഇതവസാനമല്ലെന്നും രാഷ്ട്രീയത്തില്‍ ജയപരാജയങ്ങള്‍ സാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവാണ് നിലവില്‍ സിദ്ധരാമയ്യ. രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച സിദ്ധരാമയ്യ ഒരിടത്ത് ജയിച്ചിരുന്നു.