ധനമന്ത്രിയായിരുന്ന കെ എം മാണി കോഴിക്കച്ചവടക്കാര്‍ക്കും മരുന്നു കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കിയത് അന്വേഷിക്കണമെന്ന പരാതി കോട്ടയം വിജിലന്‍സ് കോടതിയില്‍ വന്നപ്പോള്‍ അന്നത്തെ വിജിലന്‍സിന്റെ അഭിഭാഷകന്‍ മുരളീകൃഷ്ണന്‍ അട്ടിമറി നടത്തിയെന്നാണ് ആരോപണം. നികുതിവകുപ്പിലെ ഫയലുകള്‍ ഹജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ഹാജരാക്കുന്നതിന് പകരം മാണിയെ വെള്ളപൂശിയ റിപ്പോര്‍ട്ടാണ് അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് ഹര്‍ജി കോടതി തള്ളിയപ്പോള്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. മുരളീകൃഷ്ണ കീഴ്‌ക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിയിലെ വിജിലന്‍സ് അഭിഭാഷകന്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന കാര്യം സര്‍ക്കാരിന് അറിയിച്ചിരുന്നു. പിന്നീട് കോഴിക്കോഴ പരാതി വിജിലന്‍സ് ഡയറക്ടറുടെ അടുത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. മാണിയെ പ്രതിയാക്കി നല്‍കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ മുരളീകൃഷ്ണക്കെതിരായ ആരോപണം അന്വേഷിക്കേണ്ടതാണെന്ന വിജിലന്‍സും കോടതിയെ അറിയിച്ചു. ആരോപണം പ്രത്യേകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്‌പി ഫിറോസ് എം.ഷെരീഫ് ഡയറക്ടക്ക് കത്തു നല്‍കി. ഡയറക്ടറുടെ തീരുമാനം വൈകാതെയുണ്ടാകും. നിലയില്‍ ഒരു വിജിലന്‍സ് കേസില്‍ പ്രതിയാണ് മുരളീകൃഷ്ണ. കേസില്‍ പ്രതിയായപ്പോള്‍ നേരത്തെ സസ്‌പെന്റ് ചെയ്യപ്പെട്ടു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന് നല്‍കിയതിന് പകരം സസ്‌പെന്‍കാലത്ത് എല്ലാ ആനുകൂല്യങ്ങളും ധനവകുപ്പ് മുരളീകൃഷ്ണന്‍ നല്‍കിയെന്നും ആരോപണമുണ്ട്. അതേസമയം കോഴിക്കേസ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടാണ് കേസ് അന്വേഷിക്കുന്നത്.