ദില്ലി: എകെജി ഭവനില്‍ സിപിഎം ജനല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. വാര്‍ത്താ സമ്മേളനത്തിന് തൊട്ടു മുന്നെയാണ് സംഭവം. നാല് ഹിന്ദു സേനാ പ്രവര്‍ത്തകരാണ് യച്ചൂരിക്ക് മുന്നിലെത്തി സിപിഎം വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. ആക്രമത്തില്‍ യച്ചൂരി നിലത്തു വീണു.

മാധ്യമപ്രവര്‍ത്തകരുടെ കൂടെ എകെജി ഭവനില്‍ അകത്ത് കയറിയ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ സിപിഎം വിരുദ്ധ മുദ്രാവാക്യം വിളിച്ച് അകത്തേക്ക് കടന്നു. ഇത് കണ്ട് സിതാറാം യെച്ചൂരി നിങ്ങളെന്താണ് പറയുന്നത് എന്ന് ചോദിച്ച് അടുത്തേക്ക് ചെന്നു. ഇതോടെ സുരക്ഷാ പ്രവര്‍ത്തകര്‍ എത്തി ഹിന്ദു സേനാ പ്രവര്‍ത്തകരെ പിടിച്ച് മാറ്റുകയായിരുന്നു. പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുകയാണ്.