
ഡിണ്ടിഗൽ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ ആറു മലയാളികൾ മരിച്ചു. ഡിണ്ടിഗലിലാണ് അപകടം. ഇടുക്കി തങ്കമണി സ്വദേശികളായ ഷൈൻ, ബേബി, ബിനു, അജീഷ്, മോൻസി വെങ്ങോലി സ്വദേശിയായ ജസ്റ്റിൻ എന്നിവരാണ് മരിച്ചത് . തങ്കമണ്ണിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.
വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ടെംപോട്രാവലർ ഡിണ്ടിഗലിൽ വച്ച് ലോറിയെ മറികടക്കുന്നതിനിടെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറുപേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടു പേരെ അടുത്തുള്ള സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂർണമായും തകർന്നു. മൃതദേഹങ്ങള്‍ തേനി ഗവ.ആസ്പത്രയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
