കന്നൗജ്: ഉത്തർപ്രദേശിലെ കന്നൗജിൽ ആഗ്ര ലഖ്നൗ എക്സ്പ്രസ്‍ വേയിലുണ്ടായ അപകടത്തിൽ ആറ് കുട്ടികൾ മരിച്ചു. കുട്ടികൾക്ക് മേൽ ബസ് പാഞ്ഞുകയറിയാണ് അപകടം . മൂന്നുകുട്ടികളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ ഉറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.