ആറുവയസുകാരനെ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

First Published 2, Mar 2018, 2:40 PM IST
six year old boy molested by school employee in bengalur
Highlights
  • ശ്രീ​നി​വാ​സ് എ​ന്ന ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റില്‍

ബം​ഗ​ളു​രു: ബം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യ സ്കൂ​ളിലെ ജീവനക്കാരന്‍ ആ​റു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. സംഭവത്തില്‍  സ്കൂ​ൾ ജീ​വ​ന​ക്കാ​രനെ പൊലീസ് അറസ്റ്റ് ചെയ്തു. ബു​ധ​നാ​ഴ്ച കു​ട്ടി ശു​ചി​മു​റി​യി​ൽ പോ​യ​പ്പോ​ൾ ശ്രീ​നി​വാ​സ് എ​ന്ന ജീ​വ​ന​ക്കാ​ര​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

കു​ട്ടി ഇ​തു സം​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്, മാ​താ​പി​താ​ക്ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രോ​ടു വി​വ​രം അറിയിച്ചു.  സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം കൈ​മാ​റി​യ​ത​നു​സ​രി​ച്ച് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ശ്രീനിവാസിനെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​യാ​ളെ സ്കൂ​ളി​ലെ ജോ​ലി​യി​ൽ​നി​ന്നു നീ​ക്കി​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

loader