മുംബൈ: അയൽവാസിയായ ആറ്​ വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന്​ 25കാരനെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ഫാസ്റ്റ്​ ഫുഡ്​ സെന്‍റര്‍ ജീവക്കാരനായ ഇയാൾക്ക്​ ഭാര്യയയും രണ്ട്​ വയസുള്ള കുട്ടിയുമുണ്ട്​. നവി മുംബൈയിലെ ഇയാളുടെ ഫ്ലാറ്റിന്‍റെ മുകളിൽ താമസിക്കുന്ന പെൺകുട്ടിയാണ്​ പീഡനത്തിന്​ ഇരയായത്​.

കഴിഞ്ഞ 22നാണ്​സംഭവം നടന്നത്. പിടിയിലായ ആളുടെ മകനൊപ്പം കളിക്കാനായി എത്തിയതായിരുന്നു പെൺകുട്ടി. ഭാര്യ അടുക്കളയിലായിരുന്ന സമയത്ത്​ ഇയാൾ പെൺകുട്ടിയെ ബെഡ്​റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന്​ പറഞ്ഞ ഇയാൾ പെൺകുട്ടിക്ക്​ ചോക്ലേറ്റും കളിപ്പാട്ടങ്ങളും നൽകി.

അതേസമയം​ സംശയം തോന്നിയ സഹോദരി ചോദിച്ചപ്പോൾ പെൺകുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. അന്ന്​ തന്നെ ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു. ബലാത്സംഗം, പോക്​സോ നിയമം എന്നിവ പ്രകാരമാണ്​ ഇയാൾക്കെതിരെ എൻ.ആർ.​ഐ കോസ്​റ്റൽ പൊലീസ്​ കേസെടുത്തത്​.