Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വര്‍ണ്ണംപിടികൂടി.

smuggled gold siezed kozhikode karipur  airport
Author
First Published Jul 7, 2018, 1:12 AM IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് ഡിആര്‍ഐ നടത്തിയ പരിശോധയിലാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. 

ചെറിയ ട്രാന്‍സ്ഫോര്‍മറിന്‍റെ ഉള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കഷണങ്ങളാക്കി മുറിച്ച് ട്രാന്‍സ്ഫോര്‍മറില്‍ ഒളിപ്പിക്കുകയായിരുന്നു. ആറ് സ്വര്‍ണ ബിസ്ക്കറ്റ് കഷണങ്ങള്‍ ഡിആര്‍ഐ കണ്ടെടുത്തു. 2985 ഗ്രാം തൂക്കമുണ്ടിതിന്. 94 ലക്ഷം രൂപ വില വരും.

ഷാര്‍ജയിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കാരന്തൂര്‍ സ്വദേശി മുഹമ്മദ് റാഷിഖ് പിടിയിലായി. ഇയാള്‍ കടത്തുകാരന്‍ മാത്രമാണെന്നും പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം, കഴിഞ്ഞ ദിവസവും കോഴിക്കോട് ഡിആര്‍ഐ പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി അരയില്‍ കെട്ടിവച്ച് കൊണ്ട് വന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അന്ന് പിടിച്ചെടുത്തത്. 

Follow Us:
Download App:
  • android
  • ios