ഇത് സംബന്ധിച്ച ഫോട്ടോഗ്രാഫര്‍ അരുണ്‍ പുനലൂരിന്‍റെ പോസ്റ്റ് ഇങ്ങനെ...
ഫോട്ടോഗ്രാഫറായ അരുണ്‍ പുനലൂര്‍ എന്നയാളാണ് പെണ്‍കുട്ടികളെ സഹായിക്കാനായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റിനൊപ്പം പെണ്‍കുട്ടിയുടെ നമ്പറും നല്‍കിയിരുന്നു. ഈ നമ്പറിലേക്കാണ് മനു എന്ന് പരിചയപ്പെടുത്തിയ ആളുടെ അസഭ്യ ചാറ്റ് വന്നുകൊണ്ടിരിക്കുന്നത്.
പത്താം ക്ലാസിലും പ്ലസ്ടുവിലും മുഴുവന്‍ എ പ്ലസ് നേടിയ ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു അരുണ്‍ പുനലൂര്‍ പോസ്റ്റ് ഇട്ടത്. വിശ്വാസ്യതയ്ക്കായി പെണ്‍കുട്ടിയുടെ നമ്പറും നല്‍കി. മൊബൈല്‍ ഉപയോഗിക്കാത്ത പെണ്‍കുട്ടിക്ക് താത്കാലികാവശ്യത്തിന് അയല്‍വാസി നല്‍കിയതായിരുന്നു മൊബൈല്‍. ഈ നമ്പറിലേക്കാണ് മെസേജുകള്‍ വന്നത്.
അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് പെണ്‍കുട്ടിയെ സഹായിക്കാന്‍ നിരവധി പേര്‍ രംഗത്ത് വരികയും പണം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അസഭ്യ ചാറ്റും എത്തിയത്. നിരന്തരം ശല്യമായതോടെ അരുണ്‍ തന്നെ ഇയാളുടെ നമ്പറും മെസേജിന്‍റെ സ്‌ക്രീന്‍ ഷോട്ടും സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ജീവിതത്തിലാദ്യമായി ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്താല്‍ ഭയക്കുന്ന അവസ്ഥയാണെന്നും അരുണ്‍ പറയുന്നു. രണ്ട് നമ്പറുകളില്‍ നിന്ന് നിരന്തരം പെണ്‍കുട്ടിക്ക് മെസേജ് വന്നുകൊണ്ടിരിക്കുകയാണ്.
