നെ്യമര്‍ പന്തുതൊടുന്പോഴൊക്കെ ചുറ്റും മൂന്നും നാലും സ്വിസ് താരങ്ങളാണ് നെയ്മറെ കത്രിക പൂട്ടിട്ട് നിര്‍ത്തിയത്

മോസ്കോ: ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന്റെ നെയ്മറുടെ വീഴ്ചകള്‍ ആഘോഷിച്ച് ട്രോളന്‍മാര്‍. അര്‍ജന്റീന-ഐസ്‌ലന്‍ഡ് മത്സരത്തില്‍ മെസി പെമനല്‍റ്റി പാഴാക്കിയതിനെ കളിയാക്കിയ ബ്രസീല്‍ ഫാന്‍സിനിട്ട് കൊട്ടുകൊടുക്കാന്‍ ലഭിച്ച അവസരമായും ഒരുവിഭാഗം ആരാധകര്‍ ഇതിനെ കാണുന്നു. അതെന്തായാലും സ്വിസ് താരങ്ങളുടെ കടുത്ത ടാക്ലിംഗിന് വിധേയനായ നെയ്മര്‍ക്ക് സോഷ്യല്‍ മീഡിയയിലും കഷ്ടകാലമാണ്.

11 തവണയാണ് സ്വിസ് താരങ്ങള്‍ നെയ്മറെ ഫൗള്‍ ചെയ്ത് വീഴ്‌ത്തിയത്. നെ്യമര്‍ പന്തുതൊടുന്പോഴൊക്കെ ചുറ്റും മൂന്നും നാലും സ്വിസ് താരങ്ങളാണ് നെയ്മറെ കത്രിക പൂട്ടിട്ട് നിര്‍ത്തിയത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.