തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും. കേസുകൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് ഉത്തരവ് വൈകാൻ കാരണമെന്നാണ് സൂചന.
സോളാർ കേസുകളിൽ തുടരന്വേഷണം, മുൻ സർക്കാരിൻറെ കാലത്തെ അട്ടിമറി, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയാണ് കമ്മീഷൻ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുന്നത്. ഈ മാസം 11ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനും പൊലീസ് -ജയിൽ പരിഷ്‍കരണത്തിന് കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചത്. ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ളവർക്കെതിുരെ ബലാംൽസംഗ കേസ് ഉള്‍പ്പെടെ രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ തീരുമാനത്തെ നിയമപരമായി നേരിടാൻ ഇവർ തയ്യാറാടെുക്കുകയാണ്.
പുറത്തുവരാത്ത റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എങ്ങനെ കേസുകളെടുക്കാനാകുമെന്നാണ് പ്രതിപക്ഷ ുന്നയിക്കുന്ന ചോദ്യം. സരീതയുടെ മൊഴി രേഖപ്പെടുത്തി വേണെങ്കിൽ പരാമർശിക്കപ്പെടുന്നവർക്കെതിരെ ബാലൽസംഗത്തിന് കേസെടുക്കാം. സമാനമായ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ നിയമവശങ്ങള്‍ നോക്കിയാകും രാജേഷ് ദിവാസൻറെ നേതത്വത്തിലുള്ള സംഘം തീരുമാനമെടുക്കുക. പക്ഷെ കേസ് അട്ടിമറിച്ചതിന് മുൻ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി എന്നിവർക്കെതിരെ കേസെടുക്കുന്നതിനും മുൻ അന്വേഷണ സംഘം അന്വേഷിച്ച കേസുകളിൽ തുടരന്വേഷണം നടതക്തുന്നതും കമ്മീഷൻറെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകണം. അത് ഉത്തരവിൽ പഴതുകളില്ലാത്ത ഉള്‍പ്പെടുത്തുകയും വേണം.
ഉത്തരവ് തന്നെ ചോദ്യം ചെയ്പ്പെട്ടാൽ അത് സർക്കാർ വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് ഉത്തരവിൻറെ കരട് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും മുഖ്യമന്ത്രി വാങ്ങി വീണ്ടും പരിശോധന നടത്തുന്നത്. ഉത്തരവ് പുറത്തിറങ്ങിയ ശേഷമായിരിക്കും അന്വേഷണസംഘം യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങള്‍ തീരുമാക്കുക.
