മൊഗദിഷു: സൊമാലിയയില്‍ രണ്ടിടത്തായി നടന്ന സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. തസസ്ഥാനമായ മൊഗദിഷുവിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍്ക്ക പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണം ട്രക്ക് ബോംബായിരുന്നെന്നും ബധിച്ചവരുടെ കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അധികൃതര്‍ അറിയിച്ചതായി റോയിറ്റര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോട്ടലിന് മുന്നിലായിരുന്നു സ്‌ഫോടനം. ഹോട്ടല്‍ പൂര്‍ണ്ണമായും തകര്‍ന്നു. മദീന ജില്ലയിലായാണ് രണ്ടാം സ്‌ഫോടനം നടന്നത്. ഇവിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി ബി.ബി.സി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.