കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്തു മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തി കൊന്നു. പലതവണ മകന്‍ അച്ഛനെ താക്കിതു ചെയ്തിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെ മുഖത്തു മൂത്രമൊഴിച്ച പിതാവു സെല്‍വരാജുമായി 27 കാരനായ മകന്‍ ദീപസ്വരൂപ് വഴക്കിടുകയും തുടര്‍ന്നു കത്തിയെടുത്തു കുത്തുകയുമായിരുന്നു എന്നു പോലീസ് പറയുന്നു. 

രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടിലാണു സംഭവം. ഇവിടെ അച്ഛനും മകനും മാത്രമാണ് ഉള്ളത്. അമ്മ മകളുടെ ഒപ്പം അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു.രണ്ടു വീടുകള്‍ വാടകയ്ക്കു കൊടുത്തില്‍ നിന്നു കിട്ടുന്ന തുക കൊണ്ടാണ് അച്ഛനും മകനും ജീവിക്കുന്നത്. ഇവര്‍ ജോലിക്കു പോകാറില്ല. ഇരുവരും നന്നായി മദ്യപിക്കാറുണ്ട് എന്നും അയല്‍വാസികള്‍ പറയുന്നു. 

മദ്യപിച്ചു കഴിഞ്ഞാല്‍ അച്ഛന്‍ ഉറങ്ങിക്കിടക്കുന്ന മകന്റെ മുഖത്തു പലപ്പോഴും മൂത്രമൊഴിക്കാറുണ്ട്. വീടിനു മുകളില്‍ താമസിക്കുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പോലീസ് സ്ഥലത്ത് എത്തിയത്. മൃതദേഹം പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വീട്ടു കൊടുത്തു. ആര്‍ എസ് പുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.