ഇരുവരുടെയും മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകത്തന് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.  ബെംഗളൂരുവിലാണ് സംഭവം. 

ബെംഗളൂരു: അമ്മയേയും സഹോദരിയേയും ഡോക്ടറായ മകന്‍ കൊലപ്പെടുത്തി. ഇരുവരുടെയും മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകത്തന് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലാണ് സംഭവം.

അമ്മ മൂകാംബിക, സസഹോദരി ശ്യാമള എന്നിവരെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു ഗോവിന്ദ് പ്രകാശ്. കൊലപാതകത്തിന് ശേഷം സമാനമായ രീതിയില്‍ വിഷം കുത്തിവെച്ച് ഗോവിന്ദും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടര്‍ ഗോവിന്ദ് പ്രകാശ് ചികിത്സയിലാണ്.