ചിറ്റൂര്‍: മദ്യലഹരിയില്‍ അമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പോലീസിന് പിടിച്ച് നല്‍കി. ആന്ധ്രപ്രദേശ് ചിറ്റൂര്‍ ജില്ലയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. 50 വയസുകാരിയായ അമ്മ എല്ലമ്മയെയാണു മകന്‍ സുബ്രഹ്മണ്യന്‍ കൊലപ്പെടുത്തിയത്. 

പുതുവര്‍ഷാഘോഷങ്ങള്‍ക്കു ശേഷം മദ്യ ലഹരിയില്‍ തിങ്കാളാഴ്ച ഇയാള്‍ വീട്ടില്‍ എത്തുമ്പോള്‍ അമ്മ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അമ്മയെ ബലാത്സഗംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ശേഷം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

സംഭവമറിഞ്ഞു നാട്ടുകാര്‍ വീടിനു മുന്നില്‍ തടിച്ചുകൂടി. യുവാവിനെ വീട്ടില്‍ നിന്നു വലിച്ചിറക്കിയ ശേഷം കയറു കൊണ്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. തുടര്‍ന്നു നാട്ടുകാര്‍ തന്നെ പോലീസില്‍ വിരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ അറസ്റ്റ ചെയ്തു.