ബുധനാഴ്ചയാണ് കൊലക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പുറത്ത് പോയി വന്ന ഗൊരച്ചന്ത് അമ്മയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് വഴക്ക് രൂക്ഷമാകുകയും ഇതിൽ പ്രകോപിതനായ  ഗൊരച്ചന്ത് അടുത്തുണ്ടായിരുന്ന കോടാലി ഉപയോ​ഗിച്ച് അമ്മയെ വെട്ടുകയായിരുന്നു.

കൊല്‍ക്കത്ത: വാക്കുതർക്കത്തിനൊടുവിൽ മകൻ അമ്മയെ മൃ​ഗീയമായി വെട്ടി കൊന്നു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിലാണ് സംഭവം. ഹിരാമോണി മുര്‍മ്മു എന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഗൊരച്ചന്ത് മുര്‍മ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയാണ് കൊലക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പുറത്ത് പോയി വന്ന ഗൊരച്ചന്ത് അമ്മയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് വഴക്ക് രൂക്ഷമാകുകയും ഇതിൽ പ്രകോപിതനായ ഗൊരച്ചന്ത് അടുത്തുണ്ടായിരുന്ന കോടാലി ഉപയോ​ഗിച്ച് അമ്മയെ വെട്ടുകയായിരുന്നു. കലി അടങ്ങാത്ത ഇയാൾ ഹിരാമോണിയെ ആവർത്തിച്ച് വെട്ടുകയായിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഇയാള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി മൃതദേഹത്തോടൊപ്പം ഇരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടയിൽ ഹിരാമോണിയുടെ വീട്ടിൽ നിന്ന് ഉറക്കെ നിലവിളികേട്ട് ഒാടിയെത്തിയ അയൽക്കാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഹിരമോണിയെ ആണ്. തുടർന്ന് കൈയ്യോടെ പിടികൂടിയ ഗോരച്ചന്തിനെ നാട്ടുകാർ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.