കൊല്ലം: ഇരവിപുരത്ത് മകന്‍ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറില്‍ രാജു ആണ് മരിച്ചത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതാണ് മകന്‍ അച്ചുവിനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. അച്ഛനെയും അമ്മയെയും കമ്പികൊണ്ട് അടിക്കുകയായിരുന്നു മകന്‍. 

ചോരവാര്‍ന്ന് കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതും പൊലീസില്‍ വിവരമറിയിച്ചതും. മകനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.