മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപ്പെടുത്തിയത് 22 തവണ രാജുവിനെ അമനും സംഘവും കുത്തി
ദില്ലി: തന്റെ അമ്മയുമായി രഹസ്യ ബന്ധം പുലര്ത്തുന്നുവെന്ന് ആരോപിച്ച് മധ്യവയസ്കനെ മകനും സുഹൃത്തുക്കളും ചേര്ന്ന് കുത്തിക്കൊന്നു. രാജു എന്ന മാംരാജിനെ മൂന്ന് യുവാക്കള് ചേര്ന്നാണ് 22 തവണ കുത്തി കൊന്നത്. അമന് (20), അഷിഷ്(21), സഹില്(19) എന്നിവര് ചേര്ന്നാണ് രാജുവിനെ ആക്രമിച്ചത്.
തെക്ക് പടിഞ്ഞാറന് ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. ഏപ്രില് 17ന് പിയര് ബാബ മജാറിന് സമീപം ഒരാള് കുത്തേറ്റ് കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
അമന്റെ അമ്മയുമായി രാജുവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഏപ്രില് 16ന് രാജു അമന്റെ വീട്ടിലെത്തുകയും ഇരുവരും തമ്മില് വാക്ക് തര്ക്കം ഉണ്ടാകുകയും ചെയ്തിരുന്നു.
അമനും സുഹൃത്തുക്കളും ഒളിവിലായിരുന്നു. എന്നാല് പിന്നീട് വിദഗ്ധമായി പൊലീസ് അമനെ പിടികൂടി. അമ്മയുമായുള്ള ബന്ധമാണ് ആക്രമണത്തിന് പിന്നിലെന്ന് അമന് പൊലീസിനോട് സമ്മതിച്ചു. രാജുവിനൊ കൊലപ്പെടുത്താനായി മൂവരും ചേര്ന്ന് പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
