Asianet News MalayalamAsianet News Malayalam

പാർട്ടിയുടെ ചുക്കാൻ മകനെ ഏൽപ്പിച്ച് സൈക്കിള്‍ ചവിട്ടിയും മസാലദോശ കഴിച്ചും സെൽഫിയെടുത്തും സോണിയാഗാന്ധി

Sonia Gandhi Enjoys Her Vacation in Goa
Author
First Published Dec 28, 2017, 9:05 AM IST

ദില്ലി: മകൻ രാഹുൽഗാന്ധിക്ക്​ പാർട്ടിയുടെ ചുക്കാൻ കൈമാറി സോണിയാ ഗാന്ധി അവധിക്കാലം ചെലവഴിക്കാൻ ഗോവയിൽ. ഗുജറാത്ത്​, ഹിമാചൽ തെരഞ്ഞെടുപ്പ്​ ഫലങ്ങൾ അവലോകനം ചെയ്യാൻ പുതിയ കോൺഗ്രസ്​ അധ്യക്ഷ​ നേതൃത്വത്തിൽ യോഗം ചേരു​മ്പോള്‍ സ്​ഥാനമൊഴിഞ്ഞ അധ്യക്ഷ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലിലാണ്​ സമയം ചെലവഴിക്കുന്നത്​. തീർത്തും ആശ്വാസകരമായ മാനസികാവസ്​ഥയിലുള്ള സോണിയ വിനോദ സഞ്ചാരികളോട്​ സംസാരിക്കുകയും റിസോർട്ടിൽ സൈക്കിൾ ചവിട്ടുകയും ചെയ്യുന്നു. അതിഥികൾക്കൊപ്പം സെൽഫിക്കും അവർ സമയം കണ്ടെത്തുന്നു. പ്രഭാതഭക്ഷണമായ മസാലദോശക്കായി അവർ ടേബിളിൽ കാത്തിരിക്കുന്നതും കാണാമായിരുന്നു.

കോൺഗ്രസ്​ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സോണിയ അവരുടെ അവധിക്കാല യാത്രകൾ ഉ​പേക്ഷിക്കുകയായിരുന്നു. എന്നാൽ രാഹുൽ വാർഷിക അവധിക്കാലത്തിനായി വിദേശത്ത്​ പോവുകയും ചെയ്യുമായിരുന്നു. സൗത്​ ​ഗോവയി​ൽ സോണിയ എത്തിയ ഹോട്ടൽ അവർക്ക്​ ആവശ്യാനുസരണം സ്വകാര്യത നൽകുന്ന അപൂർവ ഇടങ്ങളിൽ ഒന്നാണ്​. ദീർഘകാലമായി തുടരുന്ന അധ്യക്ഷ പദവിയിൽ നിന്ന്​ ഇറങ്ങു​മ്പോള്‍ അവധിക്കാലം നല്ലതാണ്​ എന്ന നിലയിൽ കൂടിയാണ്​ സോണിയ ഗോവയിൽ എത്തിയത്​. 

പാർട്ടി ചുമതല മകന്​ കൈമാറിയതിൽ അവർ സന്തോഷവതിയുമാണ്​. വിരമിക്കാനുള്ള മാനസികാവസ്​ഥയിലായിരുന്ന സോണിയ ഇടവേള ആവശ്യം വന്നതോടെ മകനെ പാർട്ടി ചുമതല ഏൽപ്പിക്കുകയായിരുന്നുവെന്നാണ്​ അടുത്ത വൃത്തങ്ങൾ പറയുന്നത്​. 26ന്​ ഗോവയിലേക്ക്​ പോയ സോണിയ ജനുവരി ആദ്യവാരത്തിലേ മടങ്ങിവരൂ. 

ഇൗ മാസം ആദ്യത്തിലാണ്​ സന്തോഷവതിയും ചിരിതൂകിയും കൊണ്ട്​ രാഹുലിന്​ സോണിയ പാർട്ടി അധ്യക്ഷ പദവി കൈമാറിയത്​. അതേ ദിവസം, രാഹുൽ രാജ്യത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അഭിനന്ദങ്ങൾ സ്വീകരിക്കു​മ്പോള്‍ സോണിയയും മകൾ പ്രിയങ്കയും ദില്ലി ഖാൻ മാർക്കറ്റിൽ ഷോപ്പിങിനുമെത്തി. 

ഗോവയിലെ ലീല ഹോട്ടലിൽ സോണിയയുടെ ആദ്യ സന്ദർശനമല്ല ഇപ്പോഴത്തേത്​. ഏതാനും ആഴ്​ചകൾക്ക്​ മുമ്പ്​ ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോഴും ആസ്​തമയുള്ള സോണിയ ഡോക്​ടർമാരുടെ ഉപദേശ പ്രകാരം ഡൽഹി വിട്ട്​ ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ്​ സോണിയ അവധിക്കാലം ചെലവഴിക്കുന്നത്​. യോഗ ചെയ്യാനും പുസ്​തക വായനക്കും അവർ സമയം ചെലവഴിക്കുന്നു. വാർത്ത കാണുന്നതിൽ നിന്ന്​ മാറിനിൽക്കുകയും ചെയ്യുന്നു. 


 

Follow Us:
Download App:
  • android
  • ios