ജമ്മുകശ്‍മീരിലെ പുല്‍വാമയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ആറ് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് ഭീകരരെ വധിച്ചത്. തീവ്രവാദികളില്‍ നിന്ന് മൂന്ന് എകെ 47 തോക്കുകളും കണ്ടെടുത്തു.കഴിഞ്ഞ മൂന്ന് ദിവസത്തില്‍ സൈന്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഭീകരവിരുദ്ധ നടപടിയാണിത്.
പുല്‍വാമയിലെ കാകപ്പോര മേഖലയില്‍ മൂന്ന് യുവാക്കള്‍ ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ ആരംഭിച്ചത്. ഇതോടെ ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ഏറ്റുമുട്ടലില്‍ ലക്ഷ്ക്കര്‍ ഇ തോയിബ ഭീകരരായ മജീദ് മിര്‍, ഷാരിക്ക് അഹമ്മദ്, ഇര്‍ഷാദ് അഹമ്മ എന്നിവരാണ് കൊല്ലപ്പെട്ടത് എന്ന് സൈനിക വക്താവ് അറിയിച്ചു.ഇവരില്‍ നിന്ന് മൂന്ന് എകെ 47 തോക്കുകളും കണ്ടെടുത്തു.പ്രദേശത്ത് വീണ്ടും സൈന്യം തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്
ഭീകരര്‍ക്ക് എതിരെ നടപടി തുടങ്ങിയതോടെ പ്രദേശവാസികള്‍ സൈനികര്‍ക്ക് എതിരെ കല്ലേറ് നടത്തി, ജനക്കൂട്ടത്തെ പിരിച്ചു വിട്ടതിനു ശേഷമാണ് തെരച്ചില്‍ ശക്തമാക്കിയത്. ഈ മേഖലയില്‍ പ്രദേശവാസികളെ വന്‍തോതില്‍ ഭീകര സംഘത്തിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.കഴിഞ്ഞ മൂന്ന് ദിവസത്തില്‍ സൈന്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഭീകരവിരുദ്ധ നടപടിയാണിത്. കശ്‍മീരിലെ സോപൂരിലുണ്ടായഇന്നലെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
