തര്‍ക്കങ്ങളും പരസ്യവിഴുപ്പലക്കലും തുടരുമ്പോഴും പാര്‍ട്ടിയുടെ 25ാം വര്‍ഷികാഘോഷം മഹാസഖ്യത്തിന്റെ വേദിയാക്കാനാണ് മാലായം സിംഗ് യാദവിന്റെ തീരുമാനം. അടുത്ത മാസം 5ന് നടക്കുന്ന രജതജൂബിലി
ആഘോഷത്തില്‍ നേതാക്കളെ ക്ഷണിക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവിനെ മുലായം ദില്ലിയിലേക്കയച്ചു. ജനതാദള്‍ യു നേതാവ് ശരത് യാദവ്, ആര്‍ എല്‍ഡി നേതാവ് അജിത് സിംഗ് എന്നിവരെ നേരിട്ട് ക്ഷണിക്കാനാണ് ശിവപാല്‍ ദില്ലിയിലെത്തിയത്.

വര്‍ഗീയകക്ഷികള്‍ക്കെതിരെ ബിഹാറില്‍ രൂപീകരിച്ച മഹാസഖ്യത്തില്‍ സമാജ്വാദി പാര്‍ട്ടി പങ്കാളിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ സ്ഥിതി അത്രമെച്ചമല്ലെന്ന തിരിച്ചറിവാണ് മുലായത്തെ മഹാസഖ്യനീക്കത്തിലേക്ക് നയിച്ചിരിക്കുന്നത്. എന്നാല്‍ രജതജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുമോ എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.. നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. 

പ്രചാരണത്തിന്റ ആദ്യവീഡിയോ മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മുലായവുമായി പാര്‍ട്ടിയുമായോ ആലോചിക്കാതെയാണ് അഖിലേഷിന്റെ നീക്കമെന്നാണ് സൂചന.