മാഡ്രിഡ്: കാറ്റലോണിയയില്‍ എട്ട് മുന്‍ മന്ത്രിമാരെ ജയിലിലടച്ചു. സ്പാനിഷ് ഹൈക്കോടതിയുടേതാണ് നടപടി. കലാപം നടത്താന്‍ ശ്രമിച്ചതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി മാഡ്രിഡിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലോസ് പൂജിമോണ്ടുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുണ്ട്. യൂറോപ്പിലെവിടെവച്ചും അറസ്റ്റ് ചെയ്യാവുന്ന വാറന്റാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ സ്‌പെയിനിലെ ഹൈക്കോടതിയില്‍ ഹാജരായിരുന്നില്ല. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം പുജിമോണ്ടും മന്ത്രിസഭാംഗങ്ങളും ബെല്‍ജിയത്തിലേക്കു പോയിരുന്നു.