കൊച്ചി: മാധ്യമങ്ങള്‍ എപ്പോഴും ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മാധ്യമങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച്, വാര്‍ത്തകളുടെ വിശ്വാസ്യതയും പരിശോധിക്കപ്പെടണം. നിലവിലെ സാഹചര്യത്തില്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ശ്രീരാമകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.