ഇടുക്കി, പീരുമേട്, കട്ടപ്പന തഹസീല്‍ദാര്‍മാരെയാണ് തൃശൂരിലേക്ക് സ്ഥലം മാറ്റിയത്

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്ന് സ്പെഷ്യല്‍ തഹസീല്‍ദാര്‍മാരെ ലാന്‍റ് റവന്യൂ കമ്മീഷണര്‍ സ്ഥലം മാറ്റി. ഇടുക്കി, പീരുമേട്, കട്ടപ്പന തഹസീല്‍ദാര്‍മാരെയാണ് തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. 

പട്ടയം വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി