കൊച്ചി: നഗരത്തില്‍ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന. വേഗമാനകം ഇല്ലാത്ത കെഎസ്ആര്‍ടസി ഉള്‍പ്പെടെയുളള ബസുകളുടെ ഫിറ്റ്നെസ്  സര്‍ട്ടിഫിക്കററ് താത്കാലികമായി റദ്ദാക്കി.

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗതാഗതകമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.സ്വകാര്യബസുകളില്‍ പലതിലുംവേഗമാനകം   ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ഉള്ളതില്‍ പലതും പ്രവര്‍ത്തനക്ഷമവുമല്ല.പല കെഎസ്ആര്‍ടിസി ബസുകളിലുംവേഗമാനകം ഇല്ല  .ഈ ബസുകളുടെ ഫിറ്റ്നെസ് പെര്‍മിറ്റ് താത്കാലികമായി റദ്ദാക്കി.വേഗമാനകം  ല്ലാതെ നിരത്തിലിറങ്ങരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.പരിശോധന ഈ മാസം 21വരെ തുടരും.