തിരുവനന്തപുരം: പരിശീലകയാക്കാമെന്ന സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ  വാഗ്ദാനം പാലിച്ചില്ല. ഇതേതുടര്‍ന്ന് ഒളിപ്യംൻ ഒ പി ജയ്ഷയ്ക്ക് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമന ഉത്തരവ് നൽകി. 

അസിസ്റ്റന്റ് കോച്ച് തസ്തികയിലാണ് നിയമനം. പുതിയ നിയമനം ലഭിച്ചതോടെ ജയ്ഷ റെയിൽവെയിലെ ജോലി ഉപേക്ഷിക്കും. ജനുവരി 5ന് ജോലിയിൽ പ്രവേശിക്കുമെന്ന് ജയ്ഷ പറഞ്ഞു.