തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ഡെന്റല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വീണ്ടും സ്പോട്ട് അഡ്മിഷന്‍ നടത്താന്‍ തീരുമാനം. ബി.ഡി.എസ് കോഴ്സുകള്‍ക്ക് ഇതുവരെയും നികത്തപ്പെടാതെ കിടക്കുന്ന 24 സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്. ഈ മാസം ഏഴ്, എട്ട് തിയ്യതികളിലായിരിക്കം പ്രവേശനം നടത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് കോളേജുകളിലാണ് സീറ്റ് ഒഴിവുള്ളത്.