തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി-നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയമടക്കം ചര്‍ച്ച ചെയ്യാന്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു അദ്ദേഹം കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയത്.

ബി-നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ച ബുധനാഴ്ചയും തുടരും. രാവിലെ പത്തരയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ രാജകുടുംബാഗങ്ങള്‍ക്കൊപ്പം ക്ഷേത്രതന്ത്രിയും ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.

ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തന്ത്രി അനുകൂല തീരുമാനമെടുത്താലും സഹകരിക്കില്ല എന്ന നിലപാടിലാണ് രാജകുടുംബം. ശ്രീ പത്മമനാഭ സ്വാമിക്ഷേത്രത്തിലെ മൂല വിഗ്രഹത്തിന്റെ പരിശോധന നിരീക്ഷിക്കാനാണ് അമിക്കസ് ക്യൂറി എത്തിയിരിക്കുന്നത്.