Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളുണ്ടാക്കുന്ന പദ്ധതിയുമായി ശ്രീജിത്ത്

Sreejith's technology to make petrol from plastic
Author
Thrissur, First Published Jul 28, 2016, 4:51 AM IST

തൃശൂര്‍: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളുണ്ടാക്കുന്ന പദ്ധതിയുമായി തൃശൂര്‍ പെരിഞ്ഞനം സ്വദേശി ശ്രീജിത്ത്. ഒരു കിലോ പ്ലാസ്റ്റികില്‍ നിന്നും 960 മില്ലീലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാനാകുമെന്നാണ് ശ്രീജിത്തിന്‍റെ അവകാശവാദം. പോളി പ്രൊപ്പൈൽ വിഭാഗത്തിൽപ്പെട്ട പ്ലാസ്റ്റിക്കുകളിൽ പെട്രോളിന്റെ അംശം കൂടുതലാണെന്നാണ് യുവശാസ്ത്രജ്ഞാനായ ശ്രീജിത്തിന്റെ കണ്ടെത്തൽ. ഈ പ്ലാസ്റ്റിക് വിഘടിപ്പിച്ചാൽ പെട്രോൾ ലഭിക്കും.

താൻ വികസിപ്പിച്ചെടുത്ത പൈറോളിസ് പ്ലാന്റെന്ന സാങ്കേതിക വിദ്യയാൽ പ്ലാസ്റ്റികിൽ നിന്ന് പെട്രോൾ നിര്‍മ്മിക്കാനാകുമെന്നാണ് ശ്രീജിത്തിന്റെ വാദം. പ്ലാസ്റ്റികിൽ നിന്ന് പെട്രോളുണ്ടാക്കുന്ന വിദ്യ ഇങ്ങനെയാണ്. ഉപയോഗ ശ്യൂന്യമായ പ്ലാസ്റ്റിക് ചെറുകഷ്ണങ്ങളാക്കി ഈ മാലിന്യ സംസ്കരണ യന്ത്രത്തിൽ നിക്ഷേപിക്കുന്നു. തുടര്‍ന്ന് 350 ഡിഗ്രി ഊഷ്മാവിൽ ചൂടാക്കും. ഈ പ്രക്രിയയിൽ പ്ലാസ്റ്റിക് വിഘടിച്ച് കാര്‍ബോഹൈഡ്രേറ്റുകളായി മാറും.

ഇത് തണുപ്പിച്ചാൽ പെട്രോളിയം ഉൽപ്പനങ്ങളായ പെട്രോൾ,മെഴുക്,ടാര്‍, ടര്‍പ്പന്റൈൻ തുടങ്ങിയവ ലഭിക്കുമെന്നാണ് ശ്രീജിത്ത് പറയുന്നത്.പദ്ധതിക്ക് പിന്തുണയുമായി പെരിഞ്ഞനം ഗ്രാമപഞ്ചായത്തും ശ്രീജിത്തിനൊപ്പമുണ്ട്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തോടൊപ്പം അതിൽ നിന്ന് പെട്രോളും നിര്‍മ്മിക്കാവുന്ന ഈ പദ്ധതി വിപുലീകരിക്കാനാണ് പെരിഞ്ഞനം പഞ്ചായത്തിന്‍റെയും തീരുമാനം.

Follow Us:
Download App:
  • android
  • ios