ശ്രീധര്‍ ഏറ്റവുമൊടുവില്‍ നഖം വെട്ടിയത് 1952ല്‍ ആകെ നഖങ്ങളുടെ നീളം 909.6
പുണെ: സ്വന്തം നഖത്തിന്റെ പേരില് ലോക റെക്കോര്ഡ് സ്വന്തമാക്കിയ ശ്രീധര് ചില്ലാല് ഒടുവില് തന്റെ 82ാം വയസ്സില് തീരുമാനിച്ചു, 66 വര്ഷമായി നീട്ടി വളര്ത്തുന്ന നഖം മുറിക്കും. ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിനുടമയായ ശ്രീധര് 1952ലാണ് അവസാനമായി നഖം വെട്ടിയത്.
തന്റെ നീണ്ട നഖത്തിന്റെ പേരില് 2016ല് ശ്രീധര് ഗിന്നസ് വേള്ഡ് റെക്കോര്ഡ്സില് ഇടം പിടിച്ചു. ലോകത്തിന്റെയാകെ ശ്രദ്ധയും കവര്ന്നു. 909.6 സെന്റിമീറ്ററാണ് ഇപ്പോള് ശ്രീധറിന്റെ ആകെ നഖങ്ങളുടെ നീളം. ഏറ്റവും നീളമേറിയ തള്ളവിരലിലെ നഖം 197.8 സെന്റിമീറ്ററാണ്.

നഖം വെട്ടിയ ശേഷം 'ബിലീവ് ഇറ്റ് ഓര് നോട്ട്' എന്ന അമേരിക്കയിലെ പ്രശസ്ത മ്യൂസിയത്തില് പ്രദര്ശിപ്പിക്കണമെന്നാണ് ശ്രീധറിന്റെ ആഗ്രഹം. ഇത് അനുവദിച്ച മ്യൂസിയം അധികൃതര് ബുധനാഴ്ച ആഘോഷമായി ശ്രീധറിന്റെ നഖം വെട്ടല് ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
