ഗണിതം ലളിതം . ഇതായിരുന്നു പുന പരീക്ഷക്കുശേഷമുള്ള വിദ്യാര്‍ഥികളുടെ പൊതുവായ പ്രതികരണം. പിടികിട്ടാത്ത ചോദ്യങ്ങളോ സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളോ ഇല്ല . പുനപരീക്ഷ വലച്ചില്ലെന്ന് ചുരുക്കം.
സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ചോദ്യങ്ങള്‍ എസ് എസ് എല്‍ സി പരീക്ഷയിലും ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് കണക്ക് പരീക്ഷ വീണ്ടും നടത്തിയത് . പരീക്ഷതീര്‍ന്ന ആശ്വാസം . കൂട്ടുകാരെ പിരിയുന്ന സങ്കടം . എങ്കിലും സ്‌കൂളിലെ അവസാന ദിവസം ആഘോഷമാക്കി അവര്‍.
