ടി.പി സെന്‍കുമാറിനെ പൊലീസ് മോധാവിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി വിധിയുടെ തുടര്‍നടപടി ഇന്നത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും. വിധിക്കെതിരെ റിവ്യു ഹര്‍ജി വേണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. തീരുമാനം നീണ്ടുപോയാല്‍ സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ കാണുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ടി.പി സെന്‍കുമാര്‍. കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപടി നീണ്ടുപോയാല്‍ പ്രതിപക്ഷവും അത് ആയുധമാക്കും.