കേരളത്തിനുള്ള കേന്ദ്രവിഹിതം 2.5%ത്തിൽ താഴരുതെന്ന് സംസ്ഥാനം നികുതി വരുമാനത്തിൽ 50% സംസ്ഥാനങ്ങള്‍ക്ക് നൽകണമെന്ന് കേരളം
കേന്ദ്രസർക്കാരിൻറെ നികുതിവരുമാനത്തിൽ അമ്പത് ശതമാനം സംസ്ഥാനങ്ങള്ക്ക് നൽകണമെന്നും കേരളത്തിനുള്ള കേന്ദ്രവിഹിതം 2.5%ത്തിൽ താഴരുതെന്നും സംസ്ഥാനം ഒരുമിച്ച് കേന്ദ്ര ധനകാര്യ കമ്മീഷനോട് ആവശ്യപ്പെടും. ഇന്നു ചേർന്ന സർവ്വകക്ഷിയോഗത്തില് ഇക്കാര്യത്തിൽ ധാരണയായതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ർ
ഈ മാസം 28ന് കേരളത്തിലെത്തുന്ന കേന്ദ്ര ധനകാര്യ കമ്മീഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികള് നൽകുന്ന നിവേദത്തിൽ ഈ രണ്ടു കാര്യങ്ങളും ആവശ്യപ്പെടും. ധനകാര്യ കമ്മീഷൻ പരിഗണന വിഷയങ്ങളിൽ വലിയ ആശങ്കയുണ്ടെന്ന് സർവ്വകക്ഷ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
