ചണ്ഡീഗര്‍: മകളെ ഉപദ്രവിച്ച രണ്ടാനമ്മയ്ക്ക് കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചു. മകളെ ഉപദ്രവിക്കുന്ന രണ്ടാനമ്മ ജസ്പ്രീത് കൗറിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പതിമൂന്ന് കാരനായ സഹോദരനാണ് തന്‍റെ സഹോദരിയെ രണ്ടാനമ്മ മര്‍ദ്ദിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചണ്ഡീഗറിലാണ് സംഭവം.യുവതി പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സഹോദരിയെ രണ്ടാനമ്മ മര്‍ദ്ദിക്കുന്നത് വിശദീകരിച്ച സഹോദരന്‍റെ വീഡിയോയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
