അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിനെ രാജ്യദ്രോഹി എന്ന് വിളിച്ചിട്ടില്ലെന്ന് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മൈക്കേല്‍ വൂള്‍ഫ് പുറത്തിറക്കിയ ഫയര്‍ ആന്‍റ് ഫ്യൂറി എന്ന പുസ്‍തകത്തിലൂടെയാണ് ബാനണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2016ലെ ഒരു വിരുന്നിനിടയിലാണ് ആരോപണത്തിനിടയാക്കിയ സംഭവം നടന്നത്. അന്ന് റഷ്യക്കാര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത ട്രംപ് ജൂനിയറിനെ ബാനണ്‍ രാജ്യദ്രോഹി എന്ന് വിളിച്ചുവെന്നത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ട്രംപ് ജൂനിയറിനെയല്ല അദ്ദേഹത്തിന്‍റെ സമീപത്തുണ്ടായിരുന്ന സഹായി പോള്‍ മനാഫര്‍ട്ടിനേയാണ് അപ്രകാരം വിശേഷിപ്പിച്ചതെന്നും തന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നുമാണ് ബാനന്‍റെ വിശദീകരണം.