വേദി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തിപുരസ്കാരം വിതരണം ചെയ്യുന്ന ചടങ്ങ് നാളെ വൈകീട്ട് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിലെ ട്രാവന്കൂര് കണ്വെന്ഷന് സെന്ററില് നടക്കും. നാളെ വൈകീട്ട് ആറ് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ചടങ്ങിനോട് അനുബന്ധിച്ച് പ്രമുഖ താരങ്ങളെ അണിനിരത്തി വര്ണാഭമായ നൃത്ത,നാദ,നാടക സംഗീത വിരുന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയിരിക്കുന്നത്.
ട്രാവന്കൂര് സെന്ററില് 400 പേര്ക്ക് ഇരിക്കാവുന്ന വേദിയിലാണ് പരിപാടികള് നടക്കുന്നത്. ഇതിനുള്ളിലേക്കുള്ള പ്രവേശനം പാസ് മുഖേനയാണ്. എന്നാല് പാസില്ലാതെ എത്തുന്നവര്ക്കും പരിപാടികള് കാണാന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കണ്വെന്ഷന് സെന്ററിന് പുറത്തുള്ള വലിയ എല്ഇഡി സ്ക്രീനില് പരിപാടികള് ആസ്വദിക്കാം.
