മലപ്പുറം: മഞ്ചേരിയിൽ കോൺഗ്രസ്  പ്രാദേശിക നേതാവിന്റെ വീടിനു നേരെ കല്ലേറ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ഹുസൈൻ വല്ലാഞ്ചിറയുടെ വീടിനു നേരെയാണ് കല്ലെറിഞ്ഞത്. വീടിന്റെ ജനൽചില്ലുകളും കാറിന്റെ ചില്ലും തകർത്തു. ബൈക്കിലെത്തിയ അക്രമിസംഘം കല്ലെറിയുകയായിരുന്നുവെന്ന് ഹൂസൈന്‍ പറഞ്ഞു. ആക്രമികള്‍ രക്ഷപ്പെട്ടു.

പ്രാദേശികമായ പ്രശ്നമാണോ അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഹര്‍ത്താലിന് ശേഷവും കാര്യമായ അക്രമസംഭവങ്ങളൊന്നും ഇല്ലാത്ത സ്ഥലമാണ് മഞ്ചേരി.  ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണോ മഞ്ചേരിയിലെ അക്രമമെന്ന് വ്യക്തമല്ല. പ്രാദേശികമായും പറയത്തക്ക പ്രശ്നങ്ങള്‍ പ്രദേശത്തില്ലെന്നാണ് ഹൂസൈന്‍ പറയുന്നത്.