നാസിക്ക്: മോഡലായ മകളോടുള്ള അതൃപ്തി പ്രകടമാക്കാന്‍ മകളുടെ പാസ്പോര്‍ട്ടും ഗ്രീന്‍കാര്‍ഡും നശിപ്പിച്ച് പിതാവ്. എന്നാല്‍ അതില്‍ തളരാതെ മണിക്കൂറുകള്‍ക്കിടയില്‍ മകള്‍ മുട്ടുകുത്തിച്ചു. ഇരുപത്തിയേഴുകാരിയായ ശീതള്‍ പട്ടീലിന്‍റെ പാസ്പോര്‍ട്ടും ഗ്രീന്‍കാര്‍ഡുമാണ് അച്ഛന്‍ രവീന്ദ്ര പാട്ടീലാണ് കീറിക്കളഞ്ഞത്.
മോഡലിംഗ് രംഗത്ത് പ്രശസ്തയായ ശീതള്‍ വീട്ടുകാരില്‍ നിന്ന് മാറി എട്ടുകൊല്ലാമായി അമേരിക്കയിലെ ടെക്‌സാസില്‍ ആണ് താമസം.
എന്നാല്‍ പിതാവിന് സുഖമില്ലെന്നറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു. തിരികെ ടെക്‌സാസില്‍ മറ്റൊരു പരിപാടിക്ക് പോകാനൊരുങ്ങവെയാണ് പിതാവ് പാസ്പോര്‍ട്ടും മറ്റും കീറി കളഞ്ഞത്. മോഡലിംഗ് കുടുംബത്തിന്‍റെ മതവിശ്വാസത്തിന് എതിരാണ് എന്നാണ് പിതാവ് പറഞ്ഞത്.

എന്നാല്‍ ഉടന്‍ പോലീസിനെ ബന്ധപ്പെട്ട ശീതളിന് നാല് മണിക്കൂറിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് അധികൃതര്‍ തപാല്‍ വഴി ശീതളിന് അയച്ചുകൊടുത്തു. ശീതളിന്‍റെ അച്ഛനെതിരെ ഐപിസി 506 വകുപ്പ് പ്രകാരം കേസും എടുത്തു. എന്നാല്‍ സംഭവം കേസ് ആയതോടെ അച്ഛന്‍ മൊഴി മാറ്റി മകളുടെ കരിയറിന് എതിരല്ലെന്നും മകള്‍ തങ്ങളോടൊപ്പം താമസിക്കണമെന്ന് ആഗ്രഹിച്ചിട്ടാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും രവീന്ദ്ര പറഞ്ഞു.
