തിരുവനന്തപുരം: കേരളതീരത്ത് നാളെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, പൊന്നാനി, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ പ്രദേശങ്ങളുടെ തീരദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്. കടലാക്രമണ ഭീഷണി നേരിടുന്നതിനിടെയാണ് മുന്നറിയിപ്പ് പുറത്തുവന്നത്. 10 കിലോമീറ്റര്‍ വരെ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. നാളെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.